ഫോൺ നഷ്‌ടമായാൽ എന്തു ചെയ്യണം?
ഫോൺ നഷ്‌ടപ്പെട്ടാൽ ടെലികോം സേവനദാതാവിനെ സമീപിച്ചു SIM ബ്ലോക്ക് ചെയ്യുക. പകരം ഡ്യൂപ്ലിക്കറ്റ് സിം എടുക്കുക. പൊലീസിലും പരാതിപ്പെടണം. IMEI നമ്പറുകൾ (ഡ്യു വൽ സിം ഫോണുകൾക്ക് 2 നമ്പറുണ്ട്) കൂടി ബ്ലോക്ക് ചെയ്താൽ, മറ്റു സിം കാർഡ് ഉപയോഗിച്ചാലും മോഷ്‌ടാവിനു ഫോൺ ഉപ യോഗിക്കാനാവില്ല. ഇതിനായി ഫോണിൻ്റെ IMEI നമ്പറുകൾ (ബില്ലിലും ഫോൺ വാങ്ങിയ ബോക്‌സിലുമുണ്ടാകും) കയ്യിലുണ്ടാകണം. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'Block your lost/Stolen Mobile എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണു നൽകേണ്ടത്. OTP ഡ്യൂപ്ലിക്കറ്റ് സിം കാർഡിലേക്കു വരും. IMEI നമ്പർ, മോഡൽ, പരാതിയുടെ പകർപ്പ്, ID പ്രൂഫ് അടക്കം നൽകി റജിസ്‌റ്റർ ചെയ്യുക. 24 മണിക്കൂറിനകം ഫോൺ ബ്ലോക് ചെയ്യും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile ഓപ്ഷൻ ഉപയോഗിച്ച് അൺലോക് ചെയ്യാനുമാകും.