Posts

Showing posts from June, 2021

Rahul Gandhi - A Great Leader Who sacrificed Avery Thing For The Nation

Image
ഈ രാജ്യത്തിനു വേണ്ടി സമർപ്പിതമാണ് രാഹുൽ ഗാന്ധിയുടെ ജീവിതം. പൊതുവിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അധികാരം കൈയ്യാളിയ ഒരു കുടുംബത്തിലെ നാലാം തലമുറയിലെ നേതാവായാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിപദം ജവഹർലാൽ നെഹ്‌റു ഏറ്റെടുക്കുമ്പോൾ അത്‌ വെള്ളിത്തളികയിലെ പുഷ്പകിരീടമായിരുന്നില്ല. നൂറ്റാണ്ടുകളുടെ കോളനിവാഴ്ചയും വിഭജനവും തകർത്തു കളഞ്ഞ ലോകം തകർന്നു പോവും എന്നു വിധിയെഴുതിയ ഒരു രാജ്യത്തെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. അന്ന് ആ കുടുംബം സ്ത്രീകളെയടക്കം എല്ലാവരെയും സ്വാതന്ത്ര്യസമരകാലത്ത് തടവറയിലേക്കയച്ചവരായിരുന്നു. രാഹുൽ ഗാന്ധിയിലേക്ക് വന്നാൽ, അധികാരത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ വളർന്ന ബാല്യമായിരുന്നില്ല അത്‌. തന്റെ കൂടെ ബാഡ്മിന്റൺ കളിച്ചയാൾ സ്വന്തം അച്ഛമ്മയെ വെടിവെച്ചു കൊല്ലുന്നത് കണ്ടു പൊള്ളിയ ബാല്യമാണത്. കൗമാരത്തിൽ  തിരിച്ചറിയാൻ പോലുമാവാത്ത വിധം ചിതറിപ്പോയ തന്റെ പിതാവിനെയായിരുന്നു അദ്ദേഹത്തിന് കാണേണ്ടിവന്നത്. വർഷങ്ങൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏകാന്ത തടവിനു വിധിക്കപ്പെട്ടവരെപ്പോലെ സുരക്ഷാവ്യൂഹത്തിന് നടുവിൽ ജീവിച്ചു. പ്രായത്തിന...

'വെള്ളം കുടിക്കൂ'; കൊക്കക്കോള കുപ്പി എടുത്തുമാറ്റി റൊണാൾഡോ; വിഡിയോ

Image
വാർത്താസമ്മേളനത്തിനിടെ കുടിക്കാൻ നൽകിയ കൊക്കക്കോള കുപ്പി എടുത്തുമാറ്റി റൊണാൾഡോ. ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് കൊക്കക്കോള. വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ കുപ്പികൾ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം ''ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ'' എന്ന് ഉറക്കെ പറഞ്ഞു. To watch the video Click Hear ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലും ഏറെ ശ്രദ്ധാലുവാണ് റൊണാൾഡോ. മുൻപും താരത്തിന്റെ ഇത്തരം നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രോത്സാഹിപ്പിക്കാറില്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. തന്നെപ്പോലെ ഫിറ്റ്‌നെസ് കാര്യങ്ങളില്‍ തന്റെ മകന്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. തനിക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും മകൻ ...