Posts

NIT ROURKELA MESS MENU

Image
NIT ROURKELA MESS MENU Inside NIT Rourkela Academic Area 👀 | Full Campus Tour

Rules For Assigning Activity Points - KTU (For B.Tech & B.Arch Students)

Image
How we can earn KTU Activity Point Easily ( YouTube Video )  

ഫോൺ നഷ്‌ടമായാൽ എന്തു ചെയ്യണം?

Image
ഫോൺ നഷ്‌ടപ്പെട്ടാൽ ടെലികോം സേവനദാതാവിനെ സമീപിച്ചു SIM ബ്ലോക്ക് ചെയ്യുക. പകരം ഡ്യൂപ്ലിക്കറ്റ് സിം എടുക്കുക. പൊലീസിലും പരാതിപ്പെടണം. IMEI  നമ്പറുകൾ (ഡ്യു വൽ സിം ഫോണുകൾക്ക് 2 നമ്പറുണ്ട്) കൂടി ബ്ലോക്ക് ചെയ്താൽ, മറ്റു സിം കാർഡ് ഉപയോഗിച്ചാലും മോഷ്‌ടാവിനു ഫോൺ ഉപ യോഗിക്കാനാവില്ല. ഇതിനായി ഫോണിൻ്റെ IMEI നമ്പറുകൾ (ബില്ലിലും ഫോൺ വാങ്ങിയ ബോക്‌സിലുമുണ്ടാകും) കയ്യിലുണ്ടാകണം. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'Block your lost/Stolen Mobile എന്ന ടാബ് തുറക്കുക. നഷ്ട‌പ്പെട്ട ഫോണിൽ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണു നൽകേണ്ടത്. OTP ഡ്യൂപ്ലിക്കറ്റ് സിം കാർഡിലേക്കു വരും. IMEI നമ്പർ, മോഡൽ, പരാതിയുടെ പകർപ്പ്, ID പ്രൂഫ് അടക്കം നൽകി റജിസ്‌റ്റർ ചെയ്യുക. 24 മണിക്കൂറിനകം ഫോൺ ബ്ലോക് ചെയ്യും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile ഓപ്ഷൻ ഉപയോഗിച്ച് അൺലോക് ചെയ്യാനുമാകും.

Rahul Gandhi - A Great Leader Who sacrificed Avery Thing For The Nation

Image
ഈ രാജ്യത്തിനു വേണ്ടി സമർപ്പിതമാണ് രാഹുൽ ഗാന്ധിയുടെ ജീവിതം. പൊതുവിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അധികാരം കൈയ്യാളിയ ഒരു കുടുംബത്തിലെ നാലാം തലമുറയിലെ നേതാവായാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിപദം ജവഹർലാൽ നെഹ്‌റു ഏറ്റെടുക്കുമ്പോൾ അത്‌ വെള്ളിത്തളികയിലെ പുഷ്പകിരീടമായിരുന്നില്ല. നൂറ്റാണ്ടുകളുടെ കോളനിവാഴ്ചയും വിഭജനവും തകർത്തു കളഞ്ഞ ലോകം തകർന്നു പോവും എന്നു വിധിയെഴുതിയ ഒരു രാജ്യത്തെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. അന്ന് ആ കുടുംബം സ്ത്രീകളെയടക്കം എല്ലാവരെയും സ്വാതന്ത്ര്യസമരകാലത്ത് തടവറയിലേക്കയച്ചവരായിരുന്നു. രാഹുൽ ഗാന്ധിയിലേക്ക് വന്നാൽ, അധികാരത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ വളർന്ന ബാല്യമായിരുന്നില്ല അത്‌. തന്റെ കൂടെ ബാഡ്മിന്റൺ കളിച്ചയാൾ സ്വന്തം അച്ഛമ്മയെ വെടിവെച്ചു കൊല്ലുന്നത് കണ്ടു പൊള്ളിയ ബാല്യമാണത്. കൗമാരത്തിൽ  തിരിച്ചറിയാൻ പോലുമാവാത്ത വിധം ചിതറിപ്പോയ തന്റെ പിതാവിനെയായിരുന്നു അദ്ദേഹത്തിന് കാണേണ്ടിവന്നത്. വർഷങ്ങൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏകാന്ത തടവിനു വിധിക്കപ്പെട്ടവരെപ്പോലെ സുരക്ഷാവ്യൂഹത്തിന് നടുവിൽ ജീവിച്ചു. പ്രായത്തിന...

'വെള്ളം കുടിക്കൂ'; കൊക്കക്കോള കുപ്പി എടുത്തുമാറ്റി റൊണാൾഡോ; വിഡിയോ

Image
വാർത്താസമ്മേളനത്തിനിടെ കുടിക്കാൻ നൽകിയ കൊക്കക്കോള കുപ്പി എടുത്തുമാറ്റി റൊണാൾഡോ. ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് കൊക്കക്കോള. വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ കുപ്പികൾ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം ''ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ'' എന്ന് ഉറക്കെ പറഞ്ഞു. To watch the video Click Hear ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലും ഏറെ ശ്രദ്ധാലുവാണ് റൊണാൾഡോ. മുൻപും താരത്തിന്റെ ഇത്തരം നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രോത്സാഹിപ്പിക്കാറില്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. തന്നെപ്പോലെ ഫിറ്റ്‌നെസ് കാര്യങ്ങളില്‍ തന്റെ മകന്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. തനിക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും മകൻ ...

ഓക്സിജനും വാക്സിനും

Image
ഇന്ത്യയിൽ കോവിഡ് മഹാമാരി ഇതിനകം രണ്ട് ലക്ഷത്തിലധികം പേരുടെ ജീവൻ എടുത്തു. പതിനഞ്ച് മില്യണിലധികം പേർ രോഗബാധിതരായി. കേരളത്തിലാകട്ടെ മരണ സംഘ്യ അയ്യായിരം കവിഞ്ഞു. രോഗബാധിതരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ച് വരുന്നു. കോവിഡിന്റെ വരവിൽ പകച്ചുപോയലോകം, പിന്നീട് വിസ്മയാവഹമായ പ്രതിരോധമാണ് തീർത്തത്. മഹാമാരികളെ മറികടന്ന ചരിത്രമാണലോ മനുഷ്യരാശിക്കുള്ളത്. പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്ത്  വിതരണത്തിന് എത്തിച്ചത് അഭിനന്ദനാർഹവും ആശ്വാസകരവുമായ ചുവടുവെയ്പ്പായി. ബലിഷ്ഠമായ നമ്മുടെ ആരോഗ്യ സംവിധാനവും സമർപ്പിത സേവകരായ ജീവനക്കാരും ആസൂത്രണമികവുമാണ് രോഗവ്യാപനത്തെ നല്ല നിലയിൽ പ്രതിരോധിച്ചതും രോഗ ബാധിതരെ സുഖപ്പെടുത്തിയതും. അപ്പോഴും രോഗ വ്യാപ നഭീഷണി അന്തരീക്ഷത്തിൽ നിറഞ്ഞുതന്നെ നിന്നിരുന്നു. 'ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സുനാമി' ആഞ്ഞ് വീശുമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നകിക്കൊണ്ടേയിരുന്നു. കോവിഡിന്റെ തീവ്രമായ രണ്ടാം വരവിനെ പ്രതിരോധിക്കാൻ സാധ്യമായ സന്നാഹങ്ങളെല്ലാം നമ്മുടെ കേന്ദ്ര ഭരണാധികാരികൾ ഒരുക്കിയിരുന്നോ? ഇല്ല എന്നുവേണം അനുമാനിക്കാൻ. രോഗവ്യാപനം കനത്തപ്പോൾ രാജ...