Rahul Gandhi - A Great Leader Who sacrificed Avery Thing For The Nation

ഈ രാജ്യത്തിനു വേണ്ടി സമർപ്പിതമാണ് രാഹുൽ ഗാന്ധിയുടെ ജീവിതം. പൊതുവിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അധികാരം കൈയ്യാളിയ ഒരു കുടുംബത്തിലെ നാലാം തലമുറയിലെ നേതാവായാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രിപദം ജവഹർലാൽ നെഹ്‌റു ഏറ്റെടുക്കുമ്പോൾ അത്‌ വെള്ളിത്തളികയിലെ പുഷ്പകിരീടമായിരുന്നില്ല. നൂറ്റാണ്ടുകളുടെ കോളനിവാഴ്ചയും വിഭജനവും തകർത്തു കളഞ്ഞ ലോകം തകർന്നു പോവും എന്നു വിധിയെഴുതിയ ഒരു രാജ്യത്തെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. അന്ന് ആ കുടുംബം സ്ത്രീകളെയടക്കം എല്ലാവരെയും സ്വാതന്ത്ര്യസമരകാലത്ത് തടവറയിലേക്കയച്ചവരായിരുന്നു.

രാഹുൽ ഗാന്ധിയിലേക്ക് വന്നാൽ, അധികാരത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ വളർന്ന ബാല്യമായിരുന്നില്ല അത്‌. തന്റെ കൂടെ ബാഡ്മിന്റൺ കളിച്ചയാൾ സ്വന്തം അച്ഛമ്മയെ വെടിവെച്ചു കൊല്ലുന്നത് കണ്ടു പൊള്ളിയ ബാല്യമാണത്. കൗമാരത്തിൽ  തിരിച്ചറിയാൻ പോലുമാവാത്ത വിധം ചിതറിപ്പോയ തന്റെ പിതാവിനെയായിരുന്നു അദ്ദേഹത്തിന് കാണേണ്ടിവന്നത്. വർഷങ്ങൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏകാന്ത തടവിനു വിധിക്കപ്പെട്ടവരെപ്പോലെ സുരക്ഷാവ്യൂഹത്തിന് നടുവിൽ ജീവിച്ചു. പ്രായത്തിന്റെതായ സന്തോഷങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും അവർ പുറത്താക്കപ്പെട്ടു.   സോണിയ ഗാന്ധി അക്കാലത്ത് രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നായാളാണ്. രാജീവിന്റെ നാടിനും പാർട്ടിക്കും ആവശ്യമെന്ന് കണ്ടപ്പോൾ ചുമതല നിർവഹിക്കാൻ അവർ മടങ്ങിവന്നു. വിജയകരമായി ആ ദൗത്യം നിർവഹിച്ചു. പ്രധാനമന്ത്രി പദം വേണ്ടെന്ന് തീരുമാനിച്ചു.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനവഴിയോ? അവിടെ സ്തുതിപാടകാരുണ്ടയില്ല. മാധ്യമങ്ങളുടെ നിർലോഭമായ പിന്തുണയുണ്ടായില്ല. കോടികളൊഴുക്കിയുള്ള പി. ആർ വർക്കുണ്ടായില്ല. പകരം ഇതിനെയെല്ലാം വിലക്കെടുത്തുള്ള ലോകം കണ്ട ഏറ്റവും ആസൂത്രിതമായ വ്യക്തിഹത്യാ ക്യാമ്പയിൻ ആയിരുന്നു അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് വരവേറ്റത്. 

നുണകൾ കൊണ്ട് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അംഗീകരിക്കപ്പെട്ട ഒരു രീതിയായി ചിലർ കൊണ്ടുനടക്കുമ്പോൾ രാഹുൽ ഗാന്ധി സത്യത്തെ സ്വന്തം രാഷ്ട്രീയത്തിന്റെ അടിസ്ഥാനമൂല്യമാക്കുന്നു.  വെറുപ്പും വിഭജനവും പ്രചരിക്കപ്പെടുമ്പോൾ സ്നേഹത്തേക്കുറിച്ച് സംസാരിക്കുന്നു, സ്നേഹത്തോടെ ലോകത്തെ ചേർത്തുപിടിക്കുന്നു.
മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും പൗരസമൂഹത്തിൽ നിന്നും ഉയർന്നുവരുന്ന കൂട്ടായ്മകളും ഏകാധിപത്യത്തിന് മുന്നിൽ നിശബ്ദരും വിധേയരുമാവുമ്പോഴും  നിർഭയനായി സത്യം വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു വലിയ സംവിധാനം വിഭവങ്ങളുടെ സഹായത്തോടെ സർവ്വമാധ്യമങ്ങളും വഴി ആസൂത്രിതമായി വ്യക്തിഹത്യാ കാമ്പയിനുകൾ അഴിച്ചു വിട്ടിട്ടും തളരാതെ രാഹുൽ ഗാന്ധി സ്ഥിരോത്സഹത്തോടെ ബിജെപിക്കെതിരെ സന്ധി ചെയ്യാതെ മുൻപിലുണ്ട്.
ഹത്രാസിൽ നീതി നിഷേധിക്കപ്പെടുമ്പോൾ യോഗിയുടെ കോട്ട ഭേദിച്ചും റാഫേലിൽ അഴിമതി നടന്നപ്പോൾ തുറന്നു കാണിച്ചും ചൈനീസ് ആക്രമണത്തെയും തകർന്ന അസംഘടിത സമ്പദ്മേഖലയെയും കുറിച്ച് നിരന്തരം സംസാരിച്ചും അദ്ദേഹം പോരാടുന്നു.

രാഹുൽ ഗാന്ധി ഒരു സൂപ്പർമാൻ ഇമേജ് സ്വയമെടുത്തണിഞ്ഞിട്ടില്ല. ആളുകളോട് ഇഴുകിച്ചേർന്നും അവരുടെ പ്രശ്നങ്ങൾ കേട്ടും വിദഗ്ധരോട് പരിഹാര നിർദ്ദേശങ്ങൾ അന്വേഷിച്ചും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഈ കോവിഡ് കാലയളവിലുൾപ്പടെ അദ്ദേഹത്തിന്റെ ദീർഘദർശിത്വം നാം അറിഞ്ഞതാണ്.

ഇന്ന് രാഹുൽ ഗാന്ധിയുടെ പിറന്നാളാണ്.  
"ആദ്യം അവർ നിങ്ങളെ അവഗണിക്കും. പിന്നീട് പരിഹസിക്കും. അതിനു ശേഷം നിങ്ങളോട് പോരാടും. ശേഷം നിങ്ങൾ വിജയിക്കും" എന്നു പറഞ്ഞയാൾ  നമ്മുടെ രാഷ്ട്രപിതാവാണ്.
രാഹുൽ ജിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.

- PC Vishnunadh
 (MLA of Kerala State)

Comments

Popular posts from this blog

RULES FOR B.TECH (HONOURS) DEGREE OF APJ ABDUL KALAM TECHNOLOGICAL UNIVERSITY