കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ
കോവിന്‍ (https://www.cowin.gov.in/ ) പോര്‍ട്ടല്‍ വഴിയാണ് കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്.
• https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ കയറിയാൽ രജിസ്റ്റർ ചെയ്യാം
•മുകളിൽ നൽകിയ ലിങ്കിൽ കയറിയശേഷം മൊബൈൽ നമ്പർ നൽകുക.
• O T P -ക്കായി ക്ലിക്ക് ചെയ്യുക. O T P - നമ്പർ ടൈപ്പ് ചെയ്ത് നൽകുക. വെരിഫൈഓപ്ഷൻ ക്ലിക്ക് ചെയ്യുക . അപ്പോൾ തിരിച്ചറിയൽ രേഖ ചോദിക്കും.
•തിരിച്ചറിയൽ കാർഡിലെ നമ്പർ ടൈപ്പ് ചെയ്യുക. തിരിച്ചറിയൽ കാർഡിലേത് പോലെ പേര് രേഖപ്പെടുത്തുക.
•ആൺ/പെൺ, ലിംഗം, ജനനത്തീയതി ടൈപ്പ് ചെയ്യുക.
•ആഡ് മോർ ഓപ്ഷൻ നൽകി, ഒരു മൊബൈൽ നമ്പറിൽനിന്ന് നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.
•വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യൂൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോൾ 'ഷെഡ്യൂൾ നൗ' എന്ന ഓപ്ഷൻ വരും, ക്ലിക്ക് ചെയ്യുക.
•സംസ്ഥാനം, ജില്ല തുടങ്ങിയവ തെരഞ്ഞെടുക്കാനുള്ള അവസരം വരും. ജില്ല സെലക്ട് ചെയ്യുക. അതിൽ വാക്സിൻ ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടിക വരും. നിങ്ങളുടെ പിൻകോഡ് ടൈപ്പ് ചെയ്യുക.
അടുത്തുള്ള വാക്സിൻവിതരണ കേന്ദ്രം സെലക്ട് ചെയ്യുക.
•ക്ലിക്ക് ചെയ്യുമ്പോൾ സമയം, തീയതി വ്യക്തമാക്കുന്ന മൂന്ന്/നാല് ഷെഡ്യൂൾ കാണാം, അതിൽനിന്ന് സൗകര്യപ്രദമായ സമയവും തീയതിയും തെരഞ്ഞെടുക്കാം.
•തുടർന്ന് ഫോണിൽ സന്ദേശം വരും. അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപ്പോയിൻമെൻറ് വിവരം P D F - ഫയലായി ലഭിക്കും.
•വാക്സിനേഷൻ സെൻററിൽ സന്ദേശത്തിന്റെ പ്രിന്റോ മൊബൈൽ സന്ദേശമോ കാണിക്കണം.
•വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
Courtesy : Madhyamam
Thank u for the information
ReplyDelete