കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ

 


കോവിഡ്​ വാക്​സിനേഷൻ ലഭിക്കാൻ ഓൺലൈനായി രജിസ്റ്റർ
ചെയ്യേണ്ടതുണ്ട്​.

കോ​വി​ന്‍ (https://www.cowin.gov.in/ ) പോ​ര്‍ട്ട​ല്‍ വ​ഴിയാണ്​ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യേണ്ടത്​.

• https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ കയറിയാൽ രജിസ്റ്റർ ചെയ്യാം​

•മുകളിൽ നൽകിയ ലിങ്കിൽ കയറിയശേഷം മൊ​ബൈ​ൽ ന​മ്പ​ർ നൽകുക.

• O T P -ക്കാ​യി ക്ലി​ക്ക്​ ചെ​യ്യു​ക. O T P - ന​മ്പ​ർ ടൈ​പ്പ്​  ചെ​യ്​​ത്​ ന​ൽ​കു​ക. വെ​രി​ഫൈഓ​പ്​​ഷൻ ക്ലി​ക്ക്​ ചെ​യ്യു​ക . അ​പ്പോ​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ ചോ​ദി​ക്കും.

•തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ ന​മ്പ​ർ ടൈ​പ്പ്​ ചെ​യ്യു​ക. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലേ​ത്​ പോ​ലെ പേര്​ രേ​ഖ​പ്പെ​ടു​ത്തു​ക.

ആ​ൺ/​പെ​ൺ, ലിം​ഗം, ജ​ന​ന​ത്തീ​യ​തി ​ടൈ​പ്പ്​ ചെ​യ്യു​ക.

•ആ​ഡ്​ മോ​ർ ഓപ്​​ഷ​ൻ ന​ൽ​കി, ഒ​രു മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന്​ നാ​ല്​ പേ​ർ​ക്ക്​ വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

•വാ​ക്​​സി​നേ​ഷ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നാ​യി ​പേരി​ന്​ നേ​രെ​യു​ള്ള ഷെ​ഡ്യൂ​ൾ ഓപ്​ഷ​നി​ൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോൾ   'ഷെഡ്യൂ​ൾ നൗ'  ​എ​ന്ന ഓപ്​ഷൻ വ​രും, ക്ലി​ക്ക്​ ചെ​യ്യു​ക.

•സം​സ്ഥാ​നം, ജി​ല്ല തു​ട​ങ്ങി​യ​വ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം വ​രും. ജി​ല്ല സെ​ല​ക്​​ട്​ ചെ​യ്യു​ക. അ​തി​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക വരും. നി​ങ്ങ​ളു​ടെ പി​ൻ​കോ​ഡ്​ ടൈ​പ്പ്​ ചെ​യ്യു​ക.

അ​ടു​ത്തു​ള്ള വാ​ക്​​സി​ൻ​വി​ത​ര​ണ കേ​ന്ദ്രം സെ​ല​ക്​​ട്​ ചെ​യ്യു​ക.

•ക്ലി​ക്ക്​ ചെ​യ്യു​മ്പോൾ സ​മ​യം, തീ​യ​തി വ്യ​ക്ത​മാ​ക്കു​ന്ന മൂ​ന്ന്/നാല് ​ ഷെ​ഡ്യൂ​ൾ കാണാം, അ​തി​ൽ​നി​ന്ന്​ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​വും തീ​യ​തി​യും തെ​ര​ഞ്ഞെ​ടു​ക്കാം.

•തു​ട​ർ​ന്ന്​ ഫോ​ണി​ൽ സ​ന്ദേ​ശം വ​രും. അ​തി​ലെ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ അ​പ്പോ​യി​ൻ​​മെൻറ്​ വി​വ​രം P D F -​ ഫ​യ​ലാ​യി ല​ഭി​ക്കും.

•വാ​ക്​​സി​നേ​ഷ​ൻ സെൻറ​റി​ൽ സ​ന്ദേ​ശ​ത്തി​ന്റെ പ്രി​ന്റോ മൊ​ബൈ​ൽ സ​ന്ദേ​ശ​മോ കാ​ണി​ക്ക​ണം.

•വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍ഡ് ക​രു​തു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യല്‍ കാ​ര്‍ഡ്​ ക​രു​ത​ണം.

Courtesy : Madhyamam


Comments

Post a Comment

Popular posts from this blog

RULES FOR B.TECH (HONOURS) DEGREE OF APJ ABDUL KALAM TECHNOLOGICAL UNIVERSITY